ഹൽദി വേദിയിൽ തിളങ്ങി രശ്മിക... മഞ്ഞയല്ല, പിസ്ത ഗ്രീൻ!

March 19, 2026 Add Comment

 

Image Credit: Instagram

വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹവിശേഷങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓരോ ദിവസവും പുറത്തുവരുന്ന ഇവരുടെ വിവാഹ ചിത്രങ്ങൾ കണ്ട് അമ്പരക്കുകയാണ് ആരാധകർ. ഉദയ്പൂരിലെ രാജകീയ വിവാഹത്തിന് ശേഷം ഇപ്പോൾ തരംഗമാകുന്നത് 

ദക്ഷിണേന്ത്യൻ സിനിമ ലോകം ഏറെ ആഘോഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും ഒത്തുചേരൽ. ഉദയ്പൂരിൽ നടന്ന ഇവരുടെ വിവാഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവരുമ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ സജീവമാകുകയാണ്. 'ഹൽദി പ്ലസ് ഹോളി' എന്ന് താരങ്ങൾ വിശേഷിപ്പിച്ച ഇവരുടെ ഹൽദി ചടങ്ങിലെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. നിറങ്ങളുടെയും ആഘോഷത്തിന്റെയും ആവേശം നിറഞ്ഞ ഈ ചടങ്ങ് ഒരു സിനിമ രംഗത്തെ വെല്ലുന്ന കാഴ്ചകളാണ് സമ്മാനിച്ചത്.

പരമ്പരാഗതമായി ഹൽദി ചടങ്ങുകൾക്ക് മഞ്ഞ വസ്ത്രങ്ങളാണ് വധൂവരന്മാർ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ആ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായിയാണ് നിറങ്ങളാണ് ഇരുവരും തിരഞ്ഞെടുത്തത്. പ്രശസ്ത ഡിസൈനറായ അനാമിക ഖന്നയാണ് ഇവർക്കായി വസ്ത്രങ്ങൾ ഒരുക്കിയത്. പിസ്ത ഗ്രീൻ നിറത്തിലുള്ള വസ്ത്രത്തിൽ രശ്മിക എത്തിയപ്പോൾ, പാസ്റ്റൽ പിങ്ക് നിറത്തിലുള്ള വസ്ത്രത്തിലാണ് വിജയ് തിളങ്ങിയത്. ഉദയ്പൂരിലെ പ്രശസ്തമായ റിസോർട്ടിലെ കായലോര പശ്ചാത്തലത്തിൽ ബോട്ടുമാർഗ്ഗം എത്തിയ താരങ്ങളുടെ എൻട്രി മനോഹരമായിരുന്നു.

രശ്മികയുടെ വസ്ത്രധാരണമായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. ഓഫ് ഷോൾഡർ പിസ്ത ഗ്രീൻ വസ്ത്രം താരത്തിന് ഒരു ദേവതയുടെ പരിവേഷം നൽകി. 'ചില ചടങ്ങുകൾ എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാൾ നമ്മൾക്ക് അത് എങ്ങനെ അനുഭവപ്പെടുന്നു എന്നതിനാണ് പ്രാധാന്യം,' എന്നാണ് ഇരുവരുടെയും വസ്ത്രധാരണത്തെക്കുറിച്ച് ഡിസൈനർ പ്രതികരിച്ചത്. ആഘോഷങ്ങൾക്കിടയിൽ നിറങ്ങളിൽ നനഞ്ഞു കുളിക്കേണ്ടി വരുമെന്നതിനാൽ വളരെ ഭാരം കുറഞ്ഞ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചത്.

 

“പാപ്പൻ തിരിച്ചുവന്നിട്ടില്ല… സോഷ്യൽ മീഡിയ കീഴടക്കാൻ വന്നതാണ്!”

March 19, 2026 Add Comment

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ കോമഡി ഫ്രാഞ്ചൈസികളിലൊന്നായ ആട് സീരീസ്, അതിന്റെ മൂന്നാം ഭാഗമായ ആട് 3 വഴി വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുമ്പോൾ, അത് വെറും തുടർച്ചയല്ല—ഒരു സ്കെയിൽ അപ്പ് ചെയ്ത, സൃഷ്ടിപരമായ തിരിച്ചുവരവാണ്.

🧩 കഥയും ഘടനയും

ആദ്യ രണ്ട് ഭാഗങ്ങളിലേതുപോലെ തന്നെ പാപ്പനും സംഘവും കേന്ദ്രകഥാപാത്രങ്ങളായി മുന്നോട്ടു പോകുന്ന ആട് 3, ഈ തവണ കഥപറച്ചിലിൽ ഒരു പുതിയ പരീക്ഷണം നടത്തുന്നുണ്ട്.
ഭൂതകാലം, വർത്തമാനം, ഭാവി—ഈ മൂന്ന് ടൈംലൈൻകളിലൂടെ കഥ മുന്നേറുമ്പോൾ, ഓരോ ഘട്ടത്തിലും സംഭവിക്കുന്ന സംഭവവികാസങ്ങൾ പരസ്പരം ബന്ധിപ്പിച്ചാണ് അവതരിപ്പിക്കുന്നത്.

ഇത് ഒരു ലീനിയർ നാരേഷനിൽ നിന്ന് മാറി, കൂടുതൽ ത്രില്ലും ആസ്വാദനവും നൽകുന്ന രീതിയിലേക്കുള്ള ഒരു നീക്കമായി കാണാം.

😂 കോമഡിയിൽ നിന്ന് ഫാന്റസിയിലേക്ക്

ആട് സീരീസിന്റെ മുഖമുദ്രയായ സ്ലാപ്സ്റ്റിക് കോമഡി ഈ ഭാഗത്തിലും നിലനിൽക്കുന്നു. എന്നാൽ, ആട് 3യിൽ അതിലേക്ക് ഫാന്റസി എലമെന്റുകൾ കൂടി ചേർത്തിരിക്കുന്നു.
ഇതിലൂടെ സിനിമയുടെ സ്കെയിൽ വർദ്ധിക്കുകയും, കഥയ്ക്ക് കൂടുതൽ വൈവിധ്യം ലഭിക്കുകയും ചെയ്യുന്നു.

ഇതുവരെ നീലക്കൊടുവേലിയും കമ്മട്ടവും പോലുള്ള ലോക്കൽ പ്രശ്നങ്ങളുമായി പോരാടിയിരുന്ന പാപ്പനും പിള്ളേർക്കും, ഇത്തവണ നേരിടേണ്ടി വരുന്നത് കൂടുതൽ വലുതും അസാധാരണവുമായ സാഹചര്യങ്ങളാണ്.

🎭 കഥാപാത്രങ്ങളും പ്രകടനങ്ങളും

പാപ്പൻ എന്ന കഥാപാത്രം വീണ്ടും തന്റെ പഴയ തനിമയോടെ തന്നെ തിരികെയെത്തുമ്പോൾ, സംഘത്തിലെ ഓരോരുത്തരും തങ്ങളുടെ കോമഡി ടൈമിംഗ് കൊണ്ട് തിയേറ്ററുകളിൽ ചിരി പടർത്തുന്നു.
മുമ്പത്തെ ഭാഗങ്ങളിൽ നിന്നുള്ള കണക്ഷനുകളും റഫറൻസുകളും, ഫാൻസിനായി വലിയൊരു ട്രീറ്റായി മാറുന്നു.

🎥 ടെക്‌നിക്കൽ സൈഡ്

സിനിമയുടെ പ്രൊഡക്ഷൻ വാല്യു ഈ ഭാഗത്തിൽ വ്യക്തമായി ഉയർന്നിട്ടുണ്ട്.
ഫാന്റസി ഘടകങ്ങൾ ഉൾപ്പെടുത്തിയതോടെ, വിഎഫ്എക്സ്, ക്യാമറ വർക്ക്, ബാക്ക്ഗ്രൗണ്ട് സ്കോർ എന്നിവയ്ക്കും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

പ്രേക്ഷക പ്രതികരണം

റിലീസിന് പിന്നാലെ, ആട് 3 തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി.
കോമഡിയും നോസ്റ്റാൾജിയയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ സിനിമ, ഫ്രാഞ്ചൈസിയുടെ ആരാധകർക്ക് ഒരു പൂർണ്ണ പാക്കേജായി മാറിയിരിക്കുകയാണ്.

ആട് 3 ഒരു സാധാരണ സീക്വൽ അല്ല.
ഇത് ഒരു ഫ്രാഞ്ചൈസിയുടെ എവല്യൂഷനാണ്—
ചിരിയിൽ നിന്ന് ഫാന്റസിയിലേക്ക്,
ലോക്കൽ കഥയിൽ നിന്ന് വലിയൊരു ലോകത്തിലേക്ക്.

പാപ്പനും സംഘവും വീണ്ടും എത്തുമ്പോൾ, അത് വെറും ചിരിയല്ല—
ഒരു ആഘോഷമാണ്.

 

ഡോ. വന്ദന ദാസ് കേസിലെ പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി

March 17, 2026 Add Comment

ഡോ. വന്ദന ദാസ് (ഇടത് ) കുറ്റക്കാരനായ സന്ദീപ് (വലത് ) 

കൊല്ലം: 2023-ൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസ് കേസിലെ പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ മാർച്ച് 19-ന് പ്രഖ്യാപിക്കും.

പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയായ സന്ദീപ് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നതിനിടയിൽ  അപ്രതീക്ഷിതമായി ആക്രമണം നടത്തുകയും, സർജിക്കൽ ഉപകരണം ഉപയോഗിച്ച് ഡോ. വന്ദന ദാസിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർ മരിച്ചു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

കേസിൽ പ്രതിക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ പ്രോസിക്യൂഷൻ തെളിയിച്ചു. പ്രതിയുടെ മാനസിക അസ്വാസ്ഥ്യ വാദം കോടതി തള്ളുകയും, ഐ.പി.സി 84 പ്രകാരമുള്ള ഇളവ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

70-ലധികം സാക്ഷികളെയും 200-ലധികം രേഖകളെയും പരിഗണിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ ഈ കേസിൽ, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഉയർന്നുവരുന്ന സാഹചര്യത്തിലാണ് വിധി.

14 വയസ്സുള്ള ഏകദേശം 3 ലക്ഷം പെൺകുട്ടികൾക്ക് വാക്സിൻ നൽകിയതായി അധികൃതർ

March 17, 2026 Add Comment

ചിത്രം :പ്രതീകാത്മക ചിത്രം 

രാജ്യത്തുടനീളം നടപ്പിലാക്കിയ എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനേഷൻ ക്യാംപെയിനിന്റെ ഭാഗമായി 14 വയസ്സുള്ള ഏകദേശം 3 ലക്ഷം പെൺകുട്ടികൾക്ക്  വാക്സിൻ നൽകിയതായി അധികൃതർ അറിയിച്ചു.

ഗർഭാശയ കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ തടയുന്നതിന്നുള്ള പ്രതിരോധ നടപടിയുടെ ഭാഗമായാണ്  എച്ച്.പി.വി വാക്സിൻ നൽകുന്നത്. കൗമാരപ്രായത്തിലുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് ഈ ക്യാംപെയിൻ പുരോഗമിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ക്യാംപെയിൻ സജീവമായി നടന്നു വരികയാണ്. കൂടുതൽ പെൺകുട്ടികളെ ഉൾപ്പെടുത്തുന്നതിനായി ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു.

വാക്സിനേഷൻ ക്യാംപെയിനിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ ആളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.

 

ആന്ധ്രാപ്രദേശ്: ടി.ടി.ഡി ചെയർമാൻ ബി.ആർ. നായിഡുവിന്റെ രാജി ആവശ്യപ്പെട്ട് വൈ.എസ്.ആർ.സി.പി നേതാക്കളുടെ പ്രതിഷേധം

March 17, 2026 Add Comment

ആന്ധ്രാപ്രദേശ്: ടിടിഡി ചെയർമാൻ ബി ആർ നായിഡുവിന്റെ രാജി ആവശ്യപ്പെട്ട് വൈഎസ്ആർസിപി നേതാക്കൾ പ്രതിഷേധിക്കുന്നു.(Photo: ANI)

 ആന്ധ്രാപ്രദേശിൽ ടി.ടി.ഡി (തിരുമല തിരുപതി ദേവസ്ഥാനം) ചെയർമാൻ ബി.ആർ. നായിഡുവിന്റെ രാജി ആവശ്യപ്പെട്ട് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി) നേതാക്കളും പ്രവർത്തകരും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

ടി.ടി.ഡി ഭരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിലാണ് പ്രതിഷേധം നടന്നത്. ബി.ആർ. നായിഡുവിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെ തുടർന്ന് അദ്ദേഹം സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്.

പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു. പാർട്ടി നേതാക്കൾ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും, വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ, നിയമവും ക്രമവും നിലനിർത്താൻ പൊലീസ് സുരക്ഷ ശക്തമാക്കി. ചില സ്ഥലങ്ങളിൽ പ്രതിഷേധക്കാർക്കും പൊലീസിനും ഇടയിൽ വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ സംസ്ഥാന രാഷ്ട്രീയ വേദിയിൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.



യുവേഫ ചാമ്പ്യന്‍സ് ലീഗ്: വാല്‍വെര്‍ദേയ്ക്ക് ഹാട്രിക്ക്, മാഞ്ച്‌സറ്റര്‍ സിറ്റിക്കെതിരെ, റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം

March 17, 2026 Add Comment

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഫെഡെറികോ വാല്‍വെര്‍ദേയുടെ ഹാട്രിക്ക് മികവിലാണ് റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചത്. 

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് മിന്നും ജയം. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ റയല്‍ മാഡ്രിഡിന്റെ ഗോളടിമേളമായിരുന്നു. കിട്ടിയ അവസരങ്ങള്‍ കളഞ്ഞു കുളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നായകന്‍ ഫെഡെറികോ വാല്‍വെര്‍ദേയുടെ ഹാട്രിക് കരുത്തിലാണ് റയലിന്റെ മിന്നുംജയം. സ്‌കോറിംഗിന് തുടക്കമിട്ടത് ഇരുപതാം മിനിറ്റില്‍.

ഏഴ് മിനിറ്റിനകം വെല്‍വെര്‍ദേ ലീഡുയര്‍ത്തി. പരിക്കേറ്റ കിലിയന്‍ എംബാപ്പേയും ജൂഡ് ബെല്ലിംഗ്ഹാമും റോഡ്രിഗോയും ഇല്ലാതെ ഇറങ്ങിയ റയലിനായി വെല്‍വെര്‍ദേ ഹാട്രിക് തികച്ചത് നാല്‍പത്തിരണ്ടാം മിനിറ്റിലെ കിടിലന്‍ ഗോളിലൂടെ. വിനിഷ്യസ് ജുനിയര്‍ പെനാല്‍റ്റി പാഴാക്കിയില്ലായിരുന്നെങ്കില്‍ റയലിന്റെ ലീഡുയര്‍ന്നേനെ. രണ്ടാംപാദ മത്സരം ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൈതാനത്ത് നടക്കും. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ പി എസ് ജി രണ്ടിനെതിരെ അഞ്ച് ഗോളിന് ചെല്‍സിയെ തോല്‍പിച്ചു. ക്വിച ക്വാരെസ്‌കേലിയ പി എസ് ജിക്കായി രണ്ടുഗോള്‍ നേടി.

ബാര്‍കോള, ഡെംബലേ, വിറ്റീഞ്ഞ എന്നിവരാണ് ആദ്യപാദ ക്വാര്‍ട്ടറില്‍ പി എസ് ജിയുടെ മറ്റ് സ്‌കോറര്‍മാര്‍. ഗുസ്‌തോയും എന്‍സോ ഫെര്‍ണാണ്ടസുമാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. അതേസമയം, ആഴ്‌സണല്‍ സമനില നേരിട്ടു. ബയര്‍ ലെവര്‍ക്യൂസനെതിരെ അവസാന മിനിറ്റ് ഗോളിലാണ് ആഴ്‌സണല്‍ തോല്‍വി ഒഴിവാക്കിയത്. ആഴ്‌സണലിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത് കായ് ഹാവെര്‍ട്‌സിന്റെ സ്‌പോട് കിക്ക്. നോനി മഡൂക്കയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഹാവെര്‍ട്‌സ് ലക്ഷ്യത്തില്‍ എത്തിച്ചത് എന്‍പത്തിയൊന്‍പതാം മിനിറ്റില്‍.

2020ല്‍ ആഴ്‌സണലില്‍ എത്തും മുന്നേ പത്തുവര്‍ഷം ബയര്‍ ലെവര്‍ക്യൂസന്റെ താരമായിരുന്നു കായ് ഹാവെര്‍ട്‌സ്. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ലെവര്‍ക്യുസണ്‍ ആഴ്‌സണലിനെ ഞെട്ടിച്ചത്. റോബര്‍ട്ട് ആന്‍ഡ്രിച്ചായിരുന്നു സ്‌കോറര്‍. നിര്‍ണായക രണ്ടാംപാദ മത്സരം ചൊവ്വാഴ്ച ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കും.

 

ലാ ലിഗയില്‍ ബാഴ്‌സലോണയ്ക് ജയം; പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

March 17, 2026 Add Comment

 

ലാ ലിഗയിൽ റാഫിഞ്ഞയുടെ ഹാട്രിക് മികവിൽ ബാഴ്‌സലോണ സെവിയ്യയെ തകർത്തു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയപ്പോൾ, ആഴ്‌സനലിന്റെ മാക്‌സ് ഡൗമാൻ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി ചരിത്രം കുറിച്ചു.

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ സെവിയ്യയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തകര്‍ത്ത് ബാഴ്‌സലോണ. റാഫിഞ്ഞയുടെ ഹാട്രിക് മികവിലാണ് ബാഴ്‌സയുടെ തകര്‍പ്പന്‍ ജയം. 9, 21 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയും 51ആം മിനിറ്റിലുമാണ് റാഫിഞ്ഞ ഗോള്‍ നേടിയത്. ഡാനി ഓല്‍മോ, ജാവോ കാന്‍സലോ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. പട്ടികയില്‍ മുന്നിലുള്ള ബാഴ്‌സലോണ, രണ്ടാം സ്ഥാനത്തുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി ഉയര്‍ത്തി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആസ്റ്റണ്‍വില്ലയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ജയം. രണ്ടാംപകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് യുണൈറ്റഡ്. നാലാം സ്ഥാനത്താണ് ആസ്റ്റണ്‍ വില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വണ്ടര്‍ ബോയിയായി ആഴ്‌സനലിന്റെ മാക്‌സ് ഡൗമാന്‍. ലീഗില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പതിനാറുകാരനായ ഇംഗ്ലീഷ് താരം.

മനുഷ്യായുസിന്റെ 16 വര്‍ഷവും 78 ദിവസവും പിന്നിട്ടപ്പോഴൊരു ഗോള്‍. കൗമാരക്കാരന്‍ ഡൗമാന്റെ ഒറ്റയാള്‍ കുതിപ്പ് പ്രീമിയര്‍ ലീഗില്‍ ചരിത്രമായി. എവര്‍ട്ടന്‍ താരങ്ങളെ കാഴ്ചക്കാരാക്കിയ ജെന്‍സി ഗോളിനെക്കുറിച്ചാണ് ഫുട്‌ബോളിലെ ചര്‍ച്ചകളത്രയും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഗണ്ണേഴ്‌സിന്റെ ഡ്രസ്സിംഗ് റൂമില്‍ കയറാന്‍ പോലും അവകാശമില്ലാത്ത താരം. ടീം നിയമം അനുസരിച്ച് മാക്‌സ് ഡൗമിന് ഡ്രസ്സിംഗ് റൂമിലെത്തി തുണി മാറണമെങ്കില്‍ അടുത്തവര്‍ഷം ഡിസംബര്‍ 31വരെ കാത്തിരിക്കണം.

പ്രീമിയര്‍ ലീഗില്‍ അരങ്ങേറുന്‌പോള്‍ 16 തികഞ്ഞിരുന്നില്ല പ്രായം. ടീം ക്യാന്പിലെത്തുന്‌പോഴൊക്കെ മാതാപിതാക്കളുമുണ്ടാകും ഒപ്പം. പ്രായത്തില്‍ എവര്‍ട്ടണ്‍ മുന്‍ താരം ജെയിംസ് വോണിനെ മറികടന്ന് റെക്കോഡിലേക്ക് കുതിച്ച അത്ഭുത ബാലനില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നുണ്ട് ഫുട്‌ബോള്‍ ലോകം.

 

ഫുട്ബോള്‍ ലോകകപ്പ്, മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യവുമായി ഇറാൻ, പ്രതികരിക്കാതെ ഫിഫ

March 17, 2026 Add Comment


അമേരിക്കയില്‍ കളിക്കാനെത്തിയാല്‍ ഇറാൻ ദേശീയ ടീമിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

ടെഹ്റാന്‍: ജൂണില്‍ തുടങ്ങുന്ന ലോകകപ്പ് ഫുട്ബോളിലെ ഇറാന്‍റെ മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷന്‍. ഇറാന്‍റെ മത്സരങ്ങള്‍ ലോകകപ്പിന്‍റെ സംയുക്ത ആതിഥേയരായ മെക്സിക്കോയിലേക്ക് മാറ്റണമെന്നാണ് ഇറാന്‍റെ ആവശ്യം. വേദി മാറ്റം അംഗീകരിച്ചില്ലെങ്കിൽ ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഇറാന്‍റെ ആവശ്യത്തോട് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 30-നകം ഇറാന്‍റെ ആവശ്യത്തില്‍ ഫിഫ അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

അമേരിക്കയില്‍ കളിക്കാനെത്തിയാല്‍ ഇറാൻ ദേശീയ ടീമിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. സ്വന്തം ജീവന്‍റെയും സുരക്ഷയുടെയും കാര്യത്തിൽ ആശങ്കയുള്ളതിനാൽ ഇറാൻ ടീം അമേരിക്കയിലേക്ക് വരാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു ട്രംപിന്‍റെ വിവാദ പരാമർശം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇറാന്‍റെ മത്സരങ്ങൾ ലോസ് ആഞ്ചലസിലും സിയാറ്റിലിലുമാണ് നടക്കേണ്ടത്.

ട്രംപ് സുരക്ഷ ഉറപ്പുനൽകുന്നില്ലെങ്കിൽ ഞങ്ങൾ അമേരിക്കയിലേക്ക് പോകില്ലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് മെഹ്ദി താജ് പറഞ്ഞു. നിലവിൽ മത്സരങ്ങൾ മെക്സിക്കോയിൽ നടത്താനുള്ള ചർച്ചകൾ ഇറാൻ ഫിഫയുമായി നടത്തുന്നുണ്ട്. ഇസ്രായേലുമായി ചേർന്ന് അമേരിക്ക ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി തുടരുകയാണ്.

വേദി മാറ്റം ഫിഫ അംഗീകരിക്കാതിരിക്കുകയും ലോകകപ്പില്‍ നിന്ന് ഇറാൻ പിന്മാറുകയും ചെയ്താല്‍ ഏഷ്യയിൽ നിന്നുള്ള മറ്റൊരു ടീമിന് (മിക്കവാറും ഇറാഖ്) ലോകകപ്പിലേക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്.

 

അലുവ അതുല്‍ വധത്തില്‍ നടന്നത് വമ്പന്‍ പ്ലാനിംഗ്

March 16, 2026 Add Comment



കൊല്ലം: അലുവ അതുലിനെ കൊലപ്പെടുത്താന്‍ എതിരാളികള്‍ പുറത്തെടുത്തത് അതുലിന്റെ തന്നെ മാര്‍ഗ്ഗം! എതിരാളിയെ അങ്ങേയറ്റം ക്രൂരമായി മര്‍ദ്ദിക്കുക എന്നതാണ് അലുവ അതുലിന്റെ ലൈന്‍. അതേ ലൈനുകാരന്‍ തന്നെയാണ് കൊലപാതകത്തിലെ മുഖ്യസൂത്രധാരനായ ബ്ലാക്ക് വിഷ്ണുവും. വിഷ്ണുവായിരുന്നു ഈ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തത്.

നാടിനെ നടുക്കിയ കരുനാഗപ്പള്ളി കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത് ആറുപേരായിരുന്നു. അനീര്‍, ഷംനാദ്, വിഷ്ണു, ഹുസൈന്‍, ആഷിഖ്, നൗഫല്‍. ഇക്കൂട്ടത്തില്‍ ഏറ്റവും അപകടകാരിയെന്ന് നാട്ടുകാരും ഗുണ്ടാസംഘങ്ങളും പറയുന്നത് വിഷ്ണുവിനെയാണ്. 29കാരനായ വിഷ്ണുവിനെ ബ്ലാക്ക് വിഷ്ണുവെന്ന് വിളിക്കുന്നത് ക്രൂരമായ ശൈലി കൊണ്ടാണ്. ആരെ ആക്രമിച്ചാലും ആദ്യത്തെ പ്രഹരം കാലിലായിരിക്കും. ഇര ഓടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. കരടിയും ഇരയുടെ കാലിലാണ് ആദ്യം പിടിക്കുന്നത്. ഇതിന്റെ സമാനതകള്‍ കണക്കിലെടുത്താണ് വിഷ്ണുവിന് ബ്ലാക്ക് വിഷ്ണുവെന്ന പേര് വീണത്. വാളുകൊണ്ട് എല്ലുമുറിയുന്ന രീതിയിലാണ് വെട്ടി പരുക്കേല്‍പ്പിച്ചിരുന്നത്.

കൊല്ലപ്പെട്ട അതുലും സമാനമായ ക്രൂര മര്‍ദനങ്ങള്‍ക്ക് പേരു കേട്ട ആളാണ്. രക്തം കണ്ടാല്‍ ആനന്ദിക്കുന്നവന്‍ എന്നാണ് ഗൂണ്ടാ സംഘങ്ങള്‍ അതുലിനേയും വിളിച്ചിരുന്നത്. പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത് എന്ന ടൈറ്റിലില്‍ കൊല്ലപ്പെട്ട അതുല്‍ മുന്‍പ് പോസ്റ്റു ചെയ്ത ഇന്‍സ്റ്റഗ്രാം റീലുകളാണ് കൊലയാളി സംഘത്തിനു അതുലിനോടുള്ള കലിപ്പ് മൂപ്പിച്ചത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ജിം സന്തോഷിന്റെ കൂട്ടുകാരന്‍ അസീമിനെ പങ്കജ് എന്നയാള്‍ മര്‍ദിച്ചതോടെയാണ് ഗൂണ്ടാപ്പകയുടെ തുടക്കം. ഇതു ചോദ്യം ചെയ്ത ജിം സന്തോഷ് പരസ്യമായ പങ്കജിനെ വിരട്ടി. അപമാനം കനലായി സൂക്ഷിച്ച പങ്കജ് പിന്നീട് സനോഷിനെ വെട്ടി പരുക്കേല്‍പ്പിച്ചു. തിരിച്ചും ആക്രമണമുണ്ടായതോടെ സോഷ്യല്‍ മീഡയയില്‍ കൊലവിളികള്‍ ആളിപ്പടര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അലുവ അതുലിനെ പങ്കജ് ക്വട്ടേഷന്‍ നല്‍കുന്നതും 2024 മാര്‍ച്ചില്‍ സന്തോഷിനെ സ്വന്തം വീട്ടില്‍ അമ്മയുടെ മുന്നിലിട്ട് അതുലും സംഘവും കൊലപ്പെടുത്തുന്നത്. ഇപ്പോള്‍ പിടിയിലായവരില്‍ ഒരാളായ ഹുസൈനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അതുല്‍ ആക്രമിച്ചിരുന്നു. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ഇപ്പോഴുള്ള കൊലപാതകത്തിനു കാരണം.

അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതായാണ് വിവരം. ജിം സന്തോഷ് വധത്തില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി തിരിച്ചു വരുമ്പോഴാണ് അലുവ അതുലിനു നേര്‍ക്ക് ആക്രമണം നടന്നത്. ക്രൂരമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്നാണ് വിവരം. തലയോട്ട് പിളര്‍ന്ന വെട്ടുകളാണ് ഏറ്റിരിക്കുന്നത്. അതുലിനൊപ്പം കുക്കു എന്ന് വിളിക്കുന്ന മനുവും ഉണ്ടായിരുന്നു. ഇയാള്‍ ആക്രമണമേല്‍ക്കാതെ രക്ഷപ്പെട്ടതായാണ് വിവരം.

മനുവിനെ അക്രമികള്‍ അടിച്ചോടിക്കുകയായിരുന്നു. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്നും, പിന്നീട് പരസ്പരം തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ആക്രമണം സംബന്ധിച്ച് ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അരുംകൊല നടന്നത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ ഗുണ്ടാ സംഘങ്ങളിലൊന്നാണ് കടത്തൂര്‍ ടീം എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറയ്ക്ക് അടുത്തായി കുലശേഖരപുരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കടത്തൂര്‍. ഇവിടെ നിന്നുള്ള ചില ഗുണ്ടകളാണ് ഈ സംഘത്തെ നയിക്കുന്നത്. അതെസമയം ജിം സന്തോഷിനെ കൊലപ്പെടുത്തിയതിന്റെ പേരിലാണോ അതുലിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതികളുടെ സുഹൃത്തായ അനീറിനെ കൊലപ്പെടുത്താന്‍ അതുല്‍ ശ്രമിച്ചിരുന്നെന്നും അതിന്റെ പകയാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്‌ഐആര്‍ പറയുന്നതായി സൂചനയുണ്ട്.

'എന്റെ മോനെ കൊല്ലരുതെ' എന്ന് ആ അമ്മ കരഞ്ഞു പറഞ്ഞിട്ടും ജിം സന്തോഷിനെ വെട്ടിനുറുക്കി; 'പ്രായത്തെ വെല്ലുന്ന ഹീറോയിസം' എന്ന് അതുലിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസും; അരുംകൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ 13 ദിവസം ബാക്കിനില്‍ക്കെ ഗുണ്ടാസംഘത്തിന്റെ പകവീട്ടല്‍; 'മകനെ കണ്‍മുന്നില്‍ കൊലപ്പെടുത്തിയ ദിനം മറക്കാന്‍ കഴിയില്ല'; ഇന്നും ജീവിക്കുന്നത് ഭയത്തോടെയെന്ന് ജിം സന്തോഷിന്റെ അമ്മ

March 16, 2026 Add Comment

 


കൊല്ലം: ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയും കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവുമായ അലുവ അതുല്‍ കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി ജിം സന്തോഷിന്റെ അമ്മ ഓമന. മകനെ കണ്‍മുന്നില്‍ കൊലപ്പെടുത്തിയ ദിനം മറക്കാന്‍ കഴിയില്ല. ഇന്നും ജീവിക്കുന്നത് ഭയത്തോടെയെന്നും ഓമന പറഞ്ഞു. 2025 മാര്‍ച്ച് 27നാണ് പടനായര്‍കുളങ്ങര വടക്ക് കെട്ടിശ്ശേരില്‍ കിഴക്കതില്‍ വീട്ടില്‍ എ.സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ വടിവാളും കമ്പിപ്പാരയും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം ആദ്യം സന്തോഷിന്റെ മാതാവ് ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളില്‍ കടന്നു. ആ മുറിയില്‍ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകര്‍ത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. എന്റെ മോനെ കൊല്ലരുതെ എന്ന് സന്തോഷിന്റെ അമ്മ കരഞ്ഞ് പറഞ്ഞെങ്കിലും ഗുണ്ടാസംഘത്തിന്റെ മനസ് അലിഞ്ഞില്ല. അരുംകൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ പതിമൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അതുലിനെ എതിരാളികള്‍ കൊല ചെയ്തത്.

ജിം സന്തോഷിന്റെ വീട്ടിലെത്തിയ അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ മുറിയില്‍ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാതാവിന്റെ മുന്നില്‍ വച്ചായിരുന്നു അക്രമങ്ങളെല്ലാം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്‌കുമാര്‍ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്‌കുമാര്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ചത്. ആംബുലന്‍സ് എത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സന്തോഷിന്റെ ഭാര്യ രമ്യയും മക്കളായ ഭഗതും വൈഗയും ഈ സമയം തഴവയിലെ വീട്ടിലായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രായത്തെ വെല്ലുന്ന ഹീറോയിസം എന്നാണ് അതുലിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ്. പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത് എന്ന ടൈറ്റിലില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അലുവ അതുലിന്റെ മാസ് റീലിന്റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ടായിരുന്നു. ഗുണ്ടാപ്പകയുടെ തുടര്‍ച്ചയായിരുന്നു കൊലക്കേസ് പ്രതിയായ അലുവ അതുലിനെ വെട്ടിക്കൊന്നത്. ജിം സന്തോഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ അതുല്‍, സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയത്. മാരകമായി വെട്ടേറ്റ അതുല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ക്രൂര കൊലപാതകത്തിന് മുന്നോടിയായി പ്രതികള്‍ നടത്തിയത് കൃത്യമായ ആസൂത്രണമായിരുന്നു. ആസൂത്രണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

അതുലിന്റെ ജീവനെടുക്കാന്‍ ഉറപ്പിച്ചായിരുന്നു പ്രതികളുടെ നീക്കങ്ങള്‍. തലയ്ക്കേറ്റ ഗുരുതരമായ പരുക്ക് അതുലിന്റെ ജീവനെടുത്തു. കരുനാഗപ്പള്ളിയില്‍ നിന്ന് 4 പേരെ പിടികൂടിയ ശേഷം കോട്ടയത്ത് നിന്നാണ് മറ്റ് 4 പേരെ അതിസാഹസികമായി പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് പുലര്‍ച്ചെ ജിം സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അമ്മയുടെ കണ്മുന്നില്‍ ഇട്ട് വെട്ടി കൊലപ്പെടുത്തിയത് അലുവ അതുലും സംഘവുമാണ്. എന്നാല്‍ സന്തോഷ് വധത്തിന് നിലവിലെ കൊലപാതകവുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സന്തോഷ് വധത്തിന് ശേഷം കടത്തൂര്‍ സംഘത്തിലെ അനീര്‍ എന്നയാളെ ആക്രമിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിനാധാരം. പ്രദേശത്ത് ഗുണ്ടാ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. ജില്ലാ അതിര്‍ത്തികളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തുടരുന്ന ഗുണ്ടാകുടിപ്പക ജിം സന്തോഷിന്റെ നേതൃത്വത്തിലെ കരുനാഗപ്പള്ളി സംഘവും ഇന്നലെ കൊല്ലപ്പെട്ട അതുല്‍ ഉള്‍പ്പെടുന്ന ഓച്ചിറ സംഘവും തമ്മിലുള്ള പകയുടെ തുടക്കം 2013ലാണ്. അതിനിടയിലെ രണ്ടാമത്തെ കൊലപാതകമാണ് ഇന്ന് പട്ടാപ്പകല്‍ നടന്നത്. കൊല്ലത്തെ രണ്ട് പ്രധാന ഗൂണ്ടാസംഘങ്ങളാണ് ജിം സന്തോഷിന്റെ നേതൃത്വത്തിലെ കരുനാഗപ്പള്ളി ടീമും, ഓച്ചിറ കേന്ദ്രീകരിച്ചുള്ള ചങ്ങന്‍കുളങ്ങര വിനോദിന്റെ സംഘവും. ഇവര്‍ തമ്മില്‍ കാലങ്ങളായി തുടരുന്ന കുടിപ്പകയുടെ ബാക്കിചിത്രമാണ് കേരളത്തെ ഞെട്ടിക്കുന്ന ഈ കാഴ്ച.

അനീറിലൂടെയാണ് ഈ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പകയുടെ ചരിത്രം തുടങ്ങുന്നത്. അനീര്‍ ജിം സന്തോഷിന്റെ അടുത്തയാളായിരുന്നു. ഓച്ചിറ ടീമിന്റെ തലവനെ അനീര്‍ വീട്ടില്‍ കയറി 2013ല്‍ അടിച്ചതോടെ ഇവരുടെ പക തുടങ്ങി. അടിയും തിരിച്ചടിയുമായി പിന്നീട് പലതവണ ഏറ്റുമുട്ടി. ഒടുവില്‍ 2023ല്‍ ഒത്തുതീര്‍പ്പിനായി ജിം സന്തോഷ് എതിര്‍സംഘത്തെ വിളിച്ചുവരുത്തി. പക്ഷെ അത് ചതിയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചക്കിടെ സന്തോഷ് എതിരാളികളെ വെട്ടി. അതോടെ വെട്ടും കുത്തും മാറി കൊന്ന് തീര്‍ക്കുന്ന വൈരാഗ്യത്തിലേക്ക് പക വളര്‍ന്നു. വെട്ടുകേസില്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞിരുന്ന ജിം സന്തോഷായിരുന്നു ആദ്യ ഇര. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് പുലര്‍ച്ചെ അതുലും മൂന്ന് പേരുമടങ്ങുന്ന സംഘം സന്തോഷിനെ വീട്ടില്‍ കയറി അമ്മയുടെ കണ്‍മുന്നിലിട്ട് വെട്ടിക്കൊന്നു. കൊല ചെയ്ത് മടങ്ങുന്ന വഴി അനീറിനെയും ആക്രമിച്ചു. പിന്നീട് തമിഴ്‌നാട്ടിലേക്ക് കടന്ന അതുലിനെ ഇരുപത് ദിവസത്തിനകം പിടികൂടി. അന്ന് മുതല്‍ ജയിലിലായിരുന്ന അതുല്‍ ജാമ്യത്തിലിറങ്ങിയതോടെ പകരംവീട്ടാന്‍ എതിര്‍സംഘം തയാറെടുത്തു. സന്തോഷിന്റെ കൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ ഇനി 13 ദിവസം. അതിന് മുന്‍പ് പകവീട്ടണമെന്ന കാടത്തമാണ് പട്ടാപ്പകല്‍ നടുറോഡില്‍ കേരളം കണ്ടത്.


നവീന്‍ ബാബുവിന്റെ മരണത്തില്‍ നാല് കാര്യങ്ങളില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ് .പി പി ദിവ്യയുടെ ഫോണ്‍ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കണം; നവീന്‍ ബാബുവിന് പണം നല്‍കാന്‍ പ്രശാന്തന്‍ ആഭരണം പണയം വെച്ചോ എന്നത് പരിശോധിക്കണം; ഇരുവരും കൂടിക്കാഴ്ച്ച നടത്തിയെങ്കില്‍ അതിന്റെ വിവരങ്ങള്‍ ശേഖരിക്കണം; വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണം.

March 16, 2026 Add Comment

 

 


കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ അഡിഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ നിര്‍ണായക ഉത്തരവ്. കേസില്‍ പുനരന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രധാനമായും നാല് കാര്യങ്ങള്‍ പരിശോധിക്കണം എന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയുടെ ഫോണ്‍ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. ദിവ്യയുടെ ഔദ്യോഗിക ഫോണിന്റെ വിവരങ്ങള്‍ ശേഖരിക്കണം എന്നതാണ് പ്രധാന നിര്‍ദേശം. ദിവ്യക്ക് നാല് ഫോണുകള്‍ ഉണ്ടായിരുന്നു. ഇതില്‍ സ്വകാര്യ ഫോണിന്റെ വിവരങ്ങളാണ് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചത്. ഇതില്‍ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിശദമായ പരിശോധനക്ക് ഉത്തരവിട്ടിരിക്കുന്നത്. ഇത് കൂടാതെ നവീന്‍ ബാബുവിന് പണം നല്‍കാന്‍ പ്രശാന്തന്‍ ആഭരണം പണയം വെച്ചോ എന്നത് പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പ്രശാന്തന്‍ കൈക്കൂലി നല്‍കിയെന്നാണ് നേരത്തെ ആരോപിച്ചിരുന്നത്. ഇത് പരിശോധിക്കാനാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരും കൂടിക്കാഴ്ച്ച നടത്തിയെങ്കില്‍ സിസി ടിവി ദൃശ്യങ്ങളുടെ വിവരങ്ങള്‍ അടക്കം ശേഖരിക്കണം. കൂടാതെ കേസ് അന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. മെയ് മാസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേസില്‍ നീതി ലഭിക്കാന്‍ ഒരു വര്‍ഷത്തിലധികമായി നിയമപോരാട്ടം തുടരുന്ന കുടുംബം, അന്വേഷണ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചായ്വ് ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ വാദിച്ചു. എന്നാല്‍ അന്വേഷണത്തിലെ 13 വീഴ്ച്ചകള്‍ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ഒരു ഘട്ടത്തില്‍ ഈ അന്വേഷണ നടപടികള്‍ ശരിവച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുണ്ടെന്നും അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രതിഭാഗം വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ.സി.പി രത്‌നകുമാറിന് ഭരണകക്ഷിയുമായി രാഷ്ട്രീയ അടുപ്പമുണ്ടെന്ന ഗുരുതര ആരോപണമാണ് കുടുംബത്തിന്റെ ഹര്‍ജിയുടെ കാതല്‍. രത്‌നകുമാര്‍ നിലവില്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ സി.പി.എം കൗണ്‍സിലറാണ്. ഈ ബന്ധം അന്വേഷണത്തെ സ്വാധീനിച്ചേക്കുമെന്നും കേസില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നും കുടുംബം ആരോപിച്ചു.

അതേസമയം തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ പോലീസ് എതര്‍ത്തിരുന്നു. ഉത്തരമേഖലാ ഐജിയുടെ ഉത്തരവനുസരിച്ചു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു ഹൈക്കോടതിയുടെ നിര്‍ദേശം പാലിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും കുറ്റപത്രത്തിന്റെ കരട് തയാറാക്കി പരാതിക്കാരിയെ ബോധ്യപ്പെടുത്തിയ ശേഷമാണു കുറ്റപത്രം സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ കുടുംബം തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചത്. കേസില്‍ സിസിടിവി ദൃശ്യങ്ങളും തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എഡിഎമ്മിന്റെ ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും കണ്ണൂര്‍ ടൗണ്‍ സി ഐ തലശേരി അഡീ. സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വാദിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്ന രത്‌നകുമാറിന്റെ രാഷ്ട്രീയബന്ധം സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെയുള്ള കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രധാനമായും ഹര്‍ജിയിലുണ്ടായിരുന്നത്. നേരത്തെ, സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു.

2024 ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ഔദ്യോഗിക വസതിയില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14-ന് കളക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ക്ഷണിക്കാതെയെത്തി അധിക്ഷേപകരമായ രീതിയില്‍ പ്രസംഗിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി മലബാര്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരിലേക്ക് പോകേണ്ടിയിരുന്ന അദ്ദേഹത്തെ കുടുംബം കാത്തുനിന്നെങ്കിലും എത്തിയത് ദുരന്തവാര്‍ത്തയായിരുന്നു. എഡിഎമ്മിന്റെ ആത്മഹത്യ സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയതോടെ പി.പി.ദിവ്യ ആത്മഹത്യാപ്രേരണക്കേസില്‍ ഏക പ്രതിയായി. മുന്‍കൂര്‍ജാമ്യം കിട്ടാതിരുന്നതോടെ 10 ദിവസം ജയിലില്‍ കഴിഞ്ഞു. ദിവ്യയെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നെല്ലാം സിപിഎം നീക്കുകയുംചെയ്തു. നവീന്‍ ബാബുവിന്റെ ആത്മഹത്യക്കിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും പെട്രോള്‍ പമ്പിനുള്ള എതിര്‍പ്പില്ലാരേഖയ്ക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചും റവന്യു വകുപ്പും പോലീസും അന്വേഷണം നടത്തിയിരുന്നു. കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ നടത്തിയ പ്രസംഗമാണ് എഡിഎമ്മിന്റെ ആത്മഹത്യക്കിടയാക്കിയതെന്നാണ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നല്‍കിയ ഹര്‍ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ചാണ് നവീന്‍ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.


 

 

ഇന്നും നാളെയും ഖത്തറിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

March 16, 2026 Add Comment


ദോഹ: ഖത്തറിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. എന്നാൽ ചൊവ്വാഴ്ചയോടെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഈ ആഴ്ചയിലുടനീളം രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഇടിമിന്നലുള്ള സമയങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


ഇന്ത്യയുടെ നിശബ്ദ നയതന്ത്രം; ചര്‍ച്ചകള്‍ ഫലം കാണുന്നു; ഇന്ത്യയിലേക്കുള്ള എല്‍പിജി വിതരണം സുഗമമാക്കാന്‍ സാധിച്ചു; ഹോര്‍മുസ് വിഷയം പരിഹരിക്കാന്‍ ഇന്ത്യയുടെ സഹായം ചോദിച്ച് അമേരിക്കയും

March 16, 2026 Add Comment

 


ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയും ഇറാനും നടത്തുന്ന നയതന്ത്ര ചര്‍ച്ചകള്‍ വിജയകരമായി മുന്നേറുകയാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ വ്യക്തമാക്കി. ഇറാനുമായുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ ഫലം നല്‍കുന്നുണ്ടെന്നും അതിലൂടെ ഇന്ത്യയിലേക്കുള്ള എല്‍പിജി വിതരണം സുഗമമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാത വീണ്ടും തുറക്കാന്‍ സഹായിക്കുന്നതിനായി ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ജയ്ശങ്കര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ രണ്ട് ഇന്ധനക്കപ്പലുകള്‍ ഈ പാതയിലൂടെ സുരക്ഷിതമായി യാത്ര തിരിച്ചത് സമാധാനപരമായ ചര്‍ച്ചകളുടെ ഫലമായാണ് രാജ്യം കണക്കാക്കുന്നത്.

.ഓരോ കപ്പലിന്റെയും നീക്കം പ്രത്യേകമായി പരിശോധിച്ചാണ് അനുമതി ലഭ്യമാക്കുന്നതെന്നും മറ്റ് വിദേശ രാജ്യങ്ങള്‍ക്കും ഈ നയതന്ത്ര മാതൃക പിന്തുടരാവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ഇറാനുമായുള്ള സജീവമായ ബന്ധം അത്യന്താപേക്ഷിതമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഞാന്‍ ഇപ്പോഴും അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ചര്‍ച്ചകള്‍ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ചര്‍ച്ചകള്‍ ഉദ്ദേശിക്കുന്ന ഫലം നല്‍കുന്നുണ്ടെങ്കില്‍, സ്വാഭാവികമായും അത് തുടരും.' അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ഇന്ത്യ മുന്‍ഗണന നല്‍കുന്നുണ്ടെന്നും നിലവിലെ സാഹചര്യം പരിഹരിക്കുന്നതിന് ഇറാനുമായുള്ള തുടര്‍ച്ചയായ ഇടപെടലാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും ജയ്ശങ്കര്‍ പറഞ്ഞു. 'ഇന്ത്യയുടെ കാഴ്ചപ്പാടില്‍, ഈ വിഷയത്തില്‍ ഇടപെടാതിരിക്കുന്നതിനേക്കാള്‍ നല്ലത് നാം യുക്തിസഹമായി ചിന്തിക്കുകയും ഏകോപിപ്പിക്കുകയും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യയുടെ ഈ സമീപനം, മറ്റുള്ളവര്‍ക്കും ഇത്തരം ഇടപെടലുകള്‍ നടത്താന്‍ സാഹചര്യം ഒരുക്കുമെങ്കില്‍, അത് ലോകത്തിന് ഗുണകരമാകും.' അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളുടെ ഇതുവരെയുള്ള ഫലങ്ങള്‍ ഇന്ത്യക്ക് അനുകൂലമാണെങ്കിലും, ചര്‍ച്ചകള്‍ ഇപ്പോഴും നടന്നു വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്ര ഇടപെടലിലൂടെയുള്ള പുരോഗതിയുടെ ഉദാഹരണമായി, ശനിയാഴ്ച രണ്ട് ഇന്ത്യന്‍ പതാക ഘടിപ്പിച്ച ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍പിജി) വാഹക കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോയ കാര്യം ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. ശിവാലിക്, നന്ദാ ദേവി എന്നീ കപ്പലുകള്‍ ഏകദേശം 92,712 മെട്രിക് ടണ്‍ എല്‍പിജിയുമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇവ മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ഇന്ത്യന്‍ പതാകയുള്ള കപ്പലുകളുടെ കാര്യത്തില്‍ ഇറാനുമായി ഇന്ത്യ ഒരു 'പൊതുവായ കരാറില്‍' എത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ജയ്ശങ്കറിന്റെ അഭിപ്രായത്തില്‍, ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ കപ്പലുകളുടെ നീക്കം ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് കൈകാര്യം ചെയ്യുന്നത്.

ചര്‍ച്ചകള്‍ നിലനിര്‍ത്തുന്നതിലാണ് ന്യൂഡല്‍ഹിയുടെ സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഇറാനുമായുള്ള ഓരോ രാജ്യത്തിന്റെയും ഇടപെടല്‍ അതത് രാജ്യങ്ങളുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സമാനമായ ക്രമീകരണം പിന്തുടരാനാകുമോ എന്ന ചോദ്യത്തിന്, ഇറാനുമായുള്ള ഓരോ രാജ്യത്തിന്റെയും ഇടപെടല്‍ അവരുടെ സ്വന്തം സാഹചര്യങ്ങളാല്‍ രൂപപ്പെട്ടതാണെന്ന് ജയശങ്കര്‍ പറഞ്ഞു. നേരിട്ടുള്ള താരതമ്യങ്ങള്‍ ബുദ്ധിമുട്ടാണെങ്കിലും, ഇറാനുമായി ആശയവിനിമയ ചാനലുകള്‍ നിലനിര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ സമീപനം പങ്കിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ്-ഇറാന്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകരടക്കം വിലയിരുത്തുന്ന സാചര്യമാണ് ഇപ്പോഴുള്ളത്. അതിനിടെ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ ഇന്ത്യ സഹായിച്ചേക്കുമെന്ന് സൂചിപ്പിച്ച് യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന് റൈറ്റ് പറഞ്ഞു. യുഎസിനെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമായ ചില രാജ്യങ്ങളെക്കുറിച്ച് ട്രംപ് തന്നോട് പറഞ്ഞതായി റൈറ്റ് അവകാശപ്പെട്ടു. ഈ രാജ്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ഇന്ത്യയുടെ കാര്യവും റൈറ്റ് സൂചിപ്പിച്ചത്.


ഇറക്കുമതി തീരുവ പുതിയ രൂപത്തിലാക്കി ട്രംപ്, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു

March 16, 2026 Add Comment

തീരുവ നയം യു.എസ് സുപ്രീം കോടതി റദ്ദാക്കി ഏകദേശം ഒരു മാസം പിന്നിടുമ്പോള്‍, മറ്റൊരു രൂപത്തില്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്. യു.എസിനെ കാലങ്ങളായി ചൂഷണം ചെയ്യുന്ന വിദേശ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും ട്രില്യണ്‍ കണക്കിന് ഡോളര്‍ നേടിക്കൊടുക്കുന്നതാണ് കോടതി വിധിയെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഈ വിധി വിദേശ രാജ്യങ്ങളെ സന്തോഷിപ്പിച്ചെങ്കിലും, കോടതി തന്നെ ചൂണ്ടിക്കാണിച്ചതുപോലെ മറ്റൊരു രൂപത്തില്‍ തീരുവ ഈടാക്കാന്‍ തനിക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും അതിനായുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ വ്യവസായങ്ങളെ സംരക്ഷിക്കാനും മറ്റ് രാജ്യങ്ങളുടെ അന്യായമായ സാമ്പത്തിക നയങ്ങളെ നേരിടാനും തന്റെ സര്‍ക്കാര്‍ തുടര്‍ന്നും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 ഇന്ത്യക്കും ചൈനക്കുമെതിരെ പുതിയ അന്വേഷണം

പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള വഴികള്‍ തേടുന്നതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെ അമേരിക്ക പുതിയ അന്വേഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസാണ് കഴിഞ്ഞ ആഴ്ച ഈ അന്വേഷണം പ്രഖ്യാപിച്ചത്. ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങള്‍ക്കെതിരെയാണ് 'അന്യായമായ വ്യാപാര രീതികള്‍' ആരോപിച്ച് അന്വേഷണം നടക്കുന്നത്.

 പരിശോധനയിൽ

ആഭ്യന്തര ആവശ്യത്തേക്കാള്‍ കൂടുതലായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ പറഞ്ഞു. സര്‍ക്കാര്‍ സബ്സിഡികള്‍, നാണയ വിനിമയത്തിലെ കൃത്രിമത്വം, കുറഞ്ഞ വേതനം, പരിസ്ഥിതി-തൊഴില്‍ നിയമങ്ങളിലെ വിട്ടുവീഴ്ചകള്‍ എന്നിവയിലൂടെ ഈ രാജ്യങ്ങള്‍ അന്യായമായ ലാഭം നേടുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

 

വിവാഹവും മധുവിധുവും മാലിദ്വീപിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍; നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനം റദ്ദാക്കി; പിന്നെ ജനലില്ലാത്ത ഇരുട്ടുമുറിയിലേക്ക്; അഞ്ച് തവണ വിമാനം റദ്ദാക്കി; യുദ്ധം വലച്ചതോടെ വിദേശ രാജ്യത്ത് പെട്ടുപോയത് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ നവദമ്പതികള്‍

March 16, 2026 Add Comment

 


മാലെ: വിവാഹവും മധുവിധുവും ആഘോഷിക്കാന്‍ മാലിദ്വീപിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ദമ്പതികളായ സിമോണ മുസുവിനും ഡീന്‍ ഷീപ്പേഴ്‌സിനും ഇത് കണ്ണീരിന്റെ മധുവിധു.ആംസ്റ്റര്‍ഡാമില്‍ താമസിക്കുന്ന ഇവര്‍ ഫെബ്രുവരി 22-ന് മാലെ വെലാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഒന്നിച്ചുള്ള ജീവിതത്തില്‍ സ്വപ്നതുല്യമായ ഒരു തുടക്കമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കടല്‍ത്തീരത്തെ വിവാഹ ചടങ്ങുകളും അഞ്ച് ദിവസത്തെ മധുവിധുവും കഴിഞ്ഞ് മടങ്ങാനിരുന്ന ഇവരെ കാത്തിരുന്നത് അപ്രതീക്ഷിതമായ ഒരു യുദ്ധവാര്‍ത്തയായിരുന്നു. ഇറാന്‍ - ഇസ്രയേല്‍, യു എസ് യുദ്ധത്തെത്തുടര്‍ന്ന് നെതര്‍ലന്‍ഡിലേക്കുള്ള ഇവരുടെ വിമാനം റദ്ദാക്കിയതോടെ ആ മനോഹര യാത്ര തീരാത്ത ദുരിതത്തിലേക്ക് വഴിമാറി.

വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ തന്നെ പേരെഴുതിയ ബോര്‍ഡുമായി ഒരാള്‍ നില്‍പ്പുണ്ടായിരുന്നു. കടല്‍ വിമാനത്തിലാണ് അവരെ റിസോര്‍ട്ടില്‍ എത്തിച്ചത്. വിവാഹ ചടങ്ങുകള്‍ നന്നായി കഴിഞ്ഞു. അതു കഴിഞ്ഞ് അഞ്ചുനാള്‍ മധുവിധു. അതു കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ അവര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ആ വിവരം അറിഞ്ഞത്. ഇറാന്‍ യുദ്ധം കാരണം നെതര്‍ലാന്‍ഡിലേക്കുള്ള അവരുടെ വിമാനം റദ്ദാക്കിയിരിക്കുന്നു. അതോടെ, വിമാനത്താവളത്തില്‍ കുടുങ്ങി. അന്നവിടെ നിന്നു. പിറ്റേറ്റ് ഇരുവരും വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങി.

സിമോണ മുസുവിന്റെയും ഡീന്‍ ഷീപ്പേഴ്സിന്റെയും വിമാനങ്ങള്‍ അഞ്ച് തവണയാണ് റദ്ദാക്കിയത്. യുദ്ധം ആരംഭിച്ചതോടെ പശ്ചിമേഷ്യ മേഖലയില്‍ ഏകദേശം 52,000 വിമാനങ്ങള്‍ റദ്ദാക്കിയതായാണ് കണക്ക്. ഇത് ഏകദേശം 60 ലക്ഷം യാത്രക്കാരെ ബാധിച്ചു. അനിശ്ചിതത്വത്തിലും ദുബായ്, അബുദാബി, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുള്‍പ്പെടെ ചിലയിടങ്ങളില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. യുദ്ധത്തിനു മുമ്പ് ആഗോള വ്യോമയാന രംഗത്തെ നിര്‍ണ്ണായക കേന്ദ്രമായിരുന്നു പശ്ചിമേഷ്യ.

അഞ്ച് ദിവസം മാലി ദ്വീപില്‍ ചെലവഴിക്കാനെത്തിയ മുസുവും ഷീപ്പേഴ്സും ഇപ്പോള്‍ മൂന്നാഴ്ചയായി ഇവിടെയാണ്. മടക്കയാത്രയ്ക്കായി ബദല്‍ വഴികള്‍ തേടി ദിവസവും മണിക്കൂറുകളോളം ഇന്റര്‍നെറ്റിലും എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസുകളിലും ചിലവഴിക്കുകയാണ് അവര്‍. ലഭ്യമായ ചില ടിക്കറ്റുകള്‍ക്ക് വന്‍ വിലയാണ്. ചില വിമാനങ്ങളാകട്ടെ പലയിടങ്ങളില്‍ ഇറങ്ങി 56 മണിക്കൂറിലധികം എടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യാത്ര സങ്കീര്‍ണ്ണമാക്കുന്നുണ്ട്. വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഒരു ദിവസം അതേ റിസോര്‍ട്ടില്‍ പാതി വാടകയ്ക്ക് കഴിഞ്ഞു. എന്നാല്‍ അതുപോലും അടക്കുക എളുപ്പമായിരുന്നില്ല. അതിനാല്‍, അവര്‍ കുറഞ്ഞ വാടയ്ക്ക് ഹോട്ടല്‍ ലഭിക്കുന്ന മാഫുഷി എന്ന ദ്വീപിലേക്ക് താമസം മാറി. രണ്ടാഴ്ചയ്ക്കിടെ മൂന്ന് ഹോട്ടലുകളിലായാണ് അവര്‍ താമസിച്ചത്. ഇതില്‍ ഒരു ഹോട്ടല്‍ യാത്രക്കാരെക്കൊണ്ട് നിറഞ്ഞതായിരുന്നു. അവിടെ അവര്‍ക്ക് ലഭിച്ചതാകട്ടെ ജനലുകളില്ലാത്ത മുറിയും. 'അതൊരു ജയിലില്‍ കിടക്കുന്നത് പോലെയായിരുന്നു,' മുസു പറയുന്നു.

രാവിലെ ആറ് മണിക്ക് പാചകം തുടങ്ങി പത്തിന് ദം... പിന്നീട് ദ്വീപിലൂടെ നടന്ന് അന്വേഷിച്ചാണ് വൃത്തിയുള്ള ഒരു ഹോട്ടല്‍ കണ്ടെത്തിയത്. ഒരു രാത്രിക്ക് 200 ഡോളര്‍ നിരക്കുള്ള ഈ ഹോട്ടലില്‍ മാര്‍ച്ച് 13 വരെ കഴിഞ്ഞു. ഓരോ തവണ വിമാനം റദ്ദാക്കുമ്പോഴും ഹോട്ടല്‍ ജീവനക്കാര്‍ സഹായിച്ചു. താമസം നീണ്ടുപോകുമ്പോഴും പോസിറ്റീവ് ആയി ഇരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. ഹോട്ടലിനും ഭക്ഷണത്തിനും പണം കണ്ടെത്താന്‍ കഴിയുന്നുണ്ടല്ലോ എന്നതില്‍ അവര്‍ സന്തുഷ്ടരാണ്. ഈ പ്രതിസന്ധി തങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കിയതായി മുസു വെളിപ്പെടുത്തി. 'അവനില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത് എങ്ങനെ നേരിടുമായിരുന്നു എന്ന് എനിക്കറിയില്ല. ഞാന്‍ ആകെ തകര്‍ന്നുപോയേനെ.' മുസു പറയുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പോസിറ്റീവ് ആയി ഇരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. യുദ്ധം തീര്‍ക്കുന്ന ഈ ആഗോള വ്യോമയാന പ്രതിസന്ധിയില്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കൊപ്പം തങ്ങളുടെ മടക്കയാത്രയ്ക്കായി കാത്തിരിക്കുകയാണ് ഈ ദമ്പതികള്‍.

'സഞ്ജുവിനെ ടീമില്‍ കൊണ്ടുവന്നത് ഓഫ് സ്പിന്നര്‍മാരെ നേരിടാനല്ല; 'ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് സിംബാബ്വെക്കെതിരെയുള്ള മത്സരത്തില്‍ കളിക്കുമെന്ന് സഞ്ജുവിനോട് പറഞ്ഞത്'; മനസുതുറന്ന് ഗൗതം ഗംഭീര്‍

March 16, 2026 Add Comment


മുംബൈ: 2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ആദ്യ ആറ് ഓവറില്‍ തന്നെ മത്സരം വിജയിപ്പിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്നാണ് ഗംഭീര്‍ പറഞ്ഞു. ടോപ് ഓര്‍ഡറില്‍ മൂന്ന് ബാറ്റര്‍മാര്‍ ഇടംകയ്യന്‍മാരാണെന്നതുകൊണ്ടല്ല സഞ്ജുവിനെ കളിപ്പിച്ചതെന്നും ഗംഭീര്‍ വ്യക്തമാക്കി. 'സഞ്ജുവിന്റെ കഴിവിനെക്കുറിച്ചോ സ്‌ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ചോ ഒരിക്കല്‍ പോലും സംശയം ഉണ്ടായിരുന്നില്ല. താളം കണ്ടെത്തിയാല്‍ സഞ്ജു ആദ്യ ആറ് ഓവറില്‍ തന്നെ മത്സരം വിജയിപ്പിക്കും. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് സിംബാബ്വെക്കെതിരെയുള്ള മത്സരത്തില്‍ കളിക്കുമെന്ന് സഞ്ജുവിനോട് പറഞ്ഞത്. വരട്ടെ നോക്കാം എന്നായിരുന്നു അപ്പോള്‍ സഞ്ജുവിന്റെ മറുപടി. പരിശീലകനും താരവും തമ്മിലുള്ള ബന്ധത്തേക്കാള്‍ ഒരു സൗഹൃദമാണ് ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നത്', ഗംഭീര്‍ പറഞ്ഞു.

'ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകയ്യന്‍മാര്‍ ഉള്ളതുകൊണ്ടാണു സഞ്ജുവിനെ കളിപ്പിക്കുന്നത് എന്നാണ് ഒരുപാടു പേര്‍ പറയുന്നത്. എന്നാല്‍ അത് അങ്ങനെയല്ല. ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കണമെന്നുള്ളതുകൊണ്ടാണ് സഞ്ജു കൂടി പ്ലേയിങ് ഇലവനില്‍ വന്നത്. ഈ രീതിയാണു കഴിഞ്ഞ ഒന്നര വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്നത്. ഓഫ് സ്പിന്നര്‍മാരെ നേരിടാന്‍ വേണ്ടിയല്ല, മറിച്ച് ആദ്യ ആറോവറുകളില്‍ പരമാവധി സ്‌കോര്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവന്നത്, ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ചത് സഞ്ജുവിന്റെ ബാറ്റിങ്ങായിരുന്നു. ഓരോ മത്സരവും നോക്കൗട്ട് ആയി മാറിയ നിര്‍ണ്ണായക ഘട്ടത്തില്‍ അര്‍ദ്ധസെഞ്ച്വറികളുടെ ഹാട്രിക് കുറിച്ച സഞ്ജു, ടൂര്‍ണമെന്റിലെ താരമായും മാറി. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 89 റണ്‍സ് നേടിയ താരം, ഇംഗ്ലണ്ടിനെതിരെ 97 റണ്‍സും ന്യൂസിലാന്‍ഡിനെതിരെ 89 റണ്‍സും അടിച്ചുകൂട്ടി.


അമേരിക്കയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി യുഎസ് സൈനിക വിദഗ്ധന്‍; പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുമെന്ന് ആശങ്ക

March 16, 2026 Add Comment



വാഷിംഗ്ടണ്‍: ഇറാന്റെ ഡ്രോണുകള്‍ അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് നുഴഞ്ഞുകയറി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയേക്കാമെന്ന് യുഎസ് സൈനിക ഡ്രോണ്‍ വിദഗ്ധന്റെ മുന്നറിയിപ്പ്. മുന്‍ യുഎസ് ആര്‍മി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സൈനികനുമായ ബ്രെറ്റ് വെലിക്കോവിച്ച് ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

ഐസിസ് നേതാക്കളെ വേട്ടയാടാന്‍ വര്‍ഷങ്ങളോളം ഡ്രോണുകള്‍ ഉപയോഗിച്ച പരിചയസമ്പത്തുള്ള വെലിക്കോവിച്ച്, ഇറാന്റെ പക്കലുള്ള കുറഞ്ഞ വിലയുള്ള ചെറിയ ഡ്രോണുകള്‍ അമേരിക്കയ്ക്ക് വലിയ തലവേദനയാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതിവേഗ ആയുധങ്ങളെ കണ്ടെത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള നിലവിലെ റഡാര്‍ സംവിധാനങ്ങള്‍ക്ക് ഇറാന്റെ ഡ്രോണുകളെ കണ്ടെത്തുക പ്രയാസമാണെന്ന് വെലിക്കോവിച്ച് വ്യക്തമാക്കുന്നു. വേഗത കുറവ്, താഴ്ന്ന പറക്കല്‍: സാവധാനത്തിലും താഴ്ന്ന ഉയരത്തിലും പറക്കുന്നതിനാല്‍ റഡാറുകള്‍ ഇവയെ നിസ്സാരമായി കണക്കാക്കുകയോ കണ്ടെത്താന്‍ കഴിയാതെ വരികയോ ചെയ്യും. 

ഇറാന്റെ പക്കലുള്ള ഈ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ നേരിട്ട് ഇടിച്ച് പൊട്ടിത്തെറിക്കുന്നവയാണ്. 11 അടി നീളമുള്ള ഈ ഡെല്‍റ്റ-വിംഗ് ഡ്രോണുകള്‍ക്ക് 1,500 മൈലിലധികം സഞ്ചരിക്കാന്‍ ശേഷിയുണ്ട്. 44 മുതല്‍ 88 പൗണ്ട് വരെ സ്‌ഫോടകവസ്തുക്കള്‍ ഇവ വഹിക്കും. ഇറാന്റെ ഡ്രോണുകള്‍ നിര്‍മ്മാണ ചെലവ് കുറഞ്ഞതാണെങ്കിലും അവയെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് ഭീമമായ തുക ചിലവാക്കേണ്ടി വരുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. വെറും 30,000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) ചിലവില്‍ നിര്‍മ്മിക്കുന്ന ഒരു ഇറാന്‍ ഡ്രോണിനെ വെടിവച്ചിടാന്‍ ഇസ്രായേലും അമേരിക്കയും 40 ലക്ഷം ഡോളര്‍ (ഏകദേശം 33 കോടി രൂപ) വിലയുള്ള മിസൈലുകളാണ് ഉപയോഗിക്കുന്നത്. ഈ സാമ്പത്തിക അസന്തുലിതാവസ്ഥ ഇറാന് അനുകൂലമാണെന്ന് വെലിക്കോവിച്ച് നിരീക്ഷിക്കുന്നു. അമേരിക്കയില്‍ ഒരു ആക്രമണം നടത്താന്‍ ഇറാന്‍ തീരുമാനിച്ചാല്‍ സാമ്പത്തിക പ്രാധാന്യവും ജനസാന്ദ്രതയും കണക്കിലെടുത്ത് കാലിഫോര്‍ണിയ ആയിരിക്കും പ്രധാന ലക്ഷ്യം. 

കാലിഫോര്‍ണിയയില്‍ ഇറാന്‍ ആക്രമണത്തിന് ശ്രമിച്ചേക്കാമെന്ന ഫെഡറല്‍ മുന്നറിയിപ്പ് ചോര്‍ന്നത് വലിയ വിവാദമായിരുന്നു. എന്നാല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഈ മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞു. ഇത്തരമൊരു ഭീഷണി നിലവിലില്ലെന്നും ഇറാനില്‍ നിന്ന് മുന്‍പും അത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ നിലപാട്. നിലവില്‍ ഇറാന്റെ പ്രതിരോധ ശേഷി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ നേരിട്ടൊരു ആക്രമണത്തിന് മുതിരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എങ്കിലും ഡ്രോണ്‍ യുദ്ധതന്ത്രത്തിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ നേരിടാന്‍ അമേരിക്ക സജ്ജമാണോ എന്ന ചോദ്യം ശക്തമാവുകയാണ്.



'കാസര്‍കോടിന് വേണ്ടത് സ്വന്തം സ്ഥാനാര്‍ത്ഥിയെ, ഇറക്കുമതി ഇവിടെ വേണ്ട'; കെ എം ഷാജിക്കെതിരെ പോസ്റ്റർ

March 16, 2026 Add Comment

കാസർകോട്: മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ കാസർകോട് പോസ്റ്ററുകൾ. കെ എം ഷാജി കാസർകോട് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പോസ്റ്റർ. ജില്ലയ്ക്ക് വേണ്ടത് കാസര്‍കോടിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയെയാണ്. ഇറക്കുമതി സ്ഥാനാർത്ഥി ഇവിടെ വേണ്ടെന്നും പോസ്റ്ററിൽ പറയുന്നു. 'ഞങ്ങൾ ലീഗുകാർ' എന്ന പേരിലാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കാസർകോട് മണ്ഡലത്തിൽ കെ എം ഷാജി മത്സരിച്ചേക്കുമെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ കെ എം ഷാജി കാസർകോട് സജീവമായി രംഗത്തുണ്ട്.

പാചകവാതക ക്ഷാമം;തിരുവനന്തപുരം എഞ്ചിനീറിങ് കോളേജിൽ ഈ മാസം 19 വരെ അവധി

March 16, 2026 Add Comment


തിരുവനന്തപുരം: പാചകവാതക ക്ഷാമം കാരണം തലസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സിഇടി (CET) എൻജിനീയറിങ് കോളേജ് താൽക്കാലികമായി അടച്ചു.

കഴിഞ്ഞ കുറച്ച്  ദിവസങ്ങളായി ഭക്ഷണവും വെള്ളവുമില്ലാതെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലായിരുന്നു.ഇന്ന് മുതൽ 19ആം തീയതി വരെയാണ് കോളേജിന് അവധി നൽകിയത്. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് അവധി. കോളേജിൽ ഔദ്യോഗികമായി പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ എൽപിജി ഗ്യാസ്  കഴിഞ്ഞ ദിവസം തീർന്നിരുന്നു.പുറത്ത് നിരവധി സ്വകാര്യ ഹോസ്റ്റലുകളിലായി  വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്നുണ്ട്. ഇവിടങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.

കോളേജ് അടക്കാൻ അധികൃതർ താല്പര്യമില്ലായിരുന്നെങ്കിലും  വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ വൈസ് ചാൻസറെ കാര്യങ്ങൾ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ  19 വരെ കോളെജ് അടച്ചിടുകയാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളേജിലെ ചില പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
പ്രോജക്ട് പ്രസന്റേഷൻ, സെമസ്റ്റർ വാല്യുവേഷൻ, ഇന്റേണൽ എക്‌സാം എന്നിവയെല്ലാം പുനഃക്രമീകരിക്കുമെന്ന് അറിയിപ്പുണ്ട് . എന്നാൽ 19 ആം തീയതിക്കുള്ളിൽ പരിഹാരമുണ്ടാകുമോ  എന്ന ആശങ്കയും നിലവിലുണ്ട്.

 

'വട്ടിയൂർകാവിൽ ഇന്നുമുതൽ യുഡിഎഫിനായി പ്രചാരണം തുടങ്ങും’ - കെ മുരളീധരൻ

March 15, 2026 Add Comment

 


തിരുവനന്തപുരം:വട്ടിയൂർകാവിൽ താൻ ഇന്നുമുതൽ യുഡിഎഫിനായി പ്രചാരണം തുടങ്ങുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ വോട്ടെടുപ്പ് വന്നത് കൊണ്ടാണ് സ്ഥാനാർത്ഥി പട്ടികയും വൈകിയത്.

എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷവും യുഡിഎഫിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സാഹചര്യമുണ്ടായിട്ടുണ്ട്. ഫലം വന്നപ്പോൾ യുഡിഎഫ് വിജയിച്ചുകയറിയ ചരിത്രമാണുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു.

കോർപ്പറേഷൻ മേയർ സ്ഥാനം ഉപേക്ഷിച്ച് എംഎൽഎ ആകാൻ പോയ ആളാണ് വി കെ പ്രശാന്തെന്നും മുരളീധരൻ പറഞ്ഞു. സിപിഎം നേതാവായ എ എം ആരിഫ് ഉൾപ്പെടെ എംഎൽഎ സ്ഥാനം ഉപേക്ഷിച്ച് പാർലമെന്റിലേക്ക് മത്സരിച്ചിട്ടുണ്ട്. താനാരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. മണ്ഡലത്തിൽ രാഷ്ട്രീയപരമായ പോരാട്ടമാണ് വേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല'; മക്കളുടെ മുന്നിൽവെച്ച് അരുംകൊല, നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു.

March 15, 2026 Add Comment
മലപ്പുറം: കുടുംബത്തിനുള്ളിലെ നിസ്സാര തർക്കം അതിദാരുണമായ കൊലപാതകത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് മലപ്പുറം. ചായ നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊല്ലുകയായിരുന്നു . പൂക്കോട്ടുംപാടം കൂറ്റമ്പാറ സ്വദേശിനി രജിത (28) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ആറരയോടെ രജിതയുടെ വീട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഭർതൃമാതാവായ ശാന്ത വെട്ടുകത്തി ഉപയോഗിച്ച് രജിതയെ ശരീരമാസകലം വെട്ടുകയായിരുന്നു. പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാൻ കാരണമെന്ന് പൊലീസ് പിടിയിലായ ശാന്ത പൊലീസിനോട് പറഞ്ഞു. രജിതയുടെ മക്കൾ നോക്കിനിൽക്കെയാണ് കത്തികൊണ്ടു പലവട്ടം വെട്ടിയത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന രജിതയെ ആശുപത്രിയിലെത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ രജിത സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.  മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ. പൊലീസ് സ്ഥലത്തെത്തി ശാന്തയെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾ സ്വീകരിച്ചു. രജിതയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

​രജിതയുടെ ഭർത്താവ് സുനിൽ ഓട്ടോ ഡ്രൈവറാണ്. സംഭവസമയത്ത് ഇയാൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.