'എന്നെ ചതിക്കരുത്.....'; മൊണാലിസയുമായുള്ള വിവാഹത്തിന് പിന്നാലെ ഫർമാൻ്റെ 'തേപ്പ്' വീഡിയോ- വൈറൽ

March 14, 2026

കുംഭമേളയിലൂടെ ശ്രദ്ധേയയായ ആളാണ് മൊണാലിസ. ഏതാനും ദിവസം മുന്‍പ് കാമുകന്‍ ഫർമാൻ ഖാനുമായി തിരുവനന്തപുരത്ത് വച്ച് ഇവര്‍ വിവാഹിതയായിരുന്നു.

തിരുവനന്തപുരം :മഹാകുംഭമേളയിലൂടെ വൈറലായി പിന്നീട് നടിയായി മാറിയ മോനി ബോണ്‍സ്ലെ എന്ന മൊണാലിസയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുന്നത്. മാർച്ച് 11ന് ആയിരുന്നു മൊണാലിസയുടേയും ഫർമാൻ ഖാനും വിവാഹിതരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. പിന്നാലെ വിമർശനങ്ങളും പ്രശംസകളും എല്ലാം ഇരുവർക്കുമെതിരെയും വിവാഹ നടത്തിപ്പിലും വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഇതിനിടെ ഫർമാന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

"എന്നെ ഈയൊരു അവസ്ഥയിൽ കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ദയവായി എന്നെ ചതിക്കരുത്," എന്ന ക്യാപ്ഷനോടെ മുഹമ്മത് ഫർമാൻ പങ്കുവച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ലവ് ഫെയ്ലിയറിനെ പറ്റിയുള്ളതാണ് റീൽ. വേദന സഹിക്കാനാകാതെ, മനോനില നഷ്ടമായ വേഷത്തിലാണ് ഫർമാൻ. അതിമനോഹരമായി ആ വേഷം ഫർമാൻ കൈകാര്യം ചെയ്തിരിക്കുന്നുവെന്നാണ് കമന്റുകൾ ഏറെയും.

2025 നവംബർ 4ന് ഫർമാൻ ചെയ്ത റീൽ വീഡിയോയാണ് വിവാഹ ശേഷവും വൈറലായത്. ഇതിന് മൊണാലിസയും കമന്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ അഭിനയം എന്നായിരുന്നു കമന്റ്. ഈ റീലിന് പുറമെ മറ്റ് നിരവധി റീലുകളും ഫർമാൻ ചെയ്തിട്ടുണ്ട്. അഭിനയത്തിൽ ഏറെ തല്പരനാണ് ഫർമാൻ എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

സിനിമാ ഷൂട്ടിങ്ങിനായി പൂവാറിലെത്തിയതായിരുന്നു മൊണാലിസയും സംഘവും. ഇവരുടെ വിവാഹത്തിന് മൊണാലിസയുടെ അച്ഛൻ എതിര്‍ത്തിരുന്നു. പിന്നാലെ അച്ഛൻ തന്നെ നിർബന്ധിച്ച് വീട്ടിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് തമ്പാനൂർ പൊലീസിന് മൊണാലിസ നൽകിയ പരാതി. ഒടുവിൽ പൊലീസ് ഇടപെട്ട് ഇവരുടെ വിവാഹം നടത്തുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ എ. റഹിം എന്നിവരുള്‍പ്പെടെ ചേർന്നായിരുന്നു ഫർമാന്റെയും മൊണാലിസയുടേയും വിവാഹം നടത്തിയത്.

 

Share this

Related Posts

Previous
Next Post »