'വട്ടിയൂർകാവിൽ ഇന്നുമുതൽ യുഡിഎഫിനായി പ്രചാരണം തുടങ്ങും’ - കെ മുരളീധരൻ

March 15, 2026

 


തിരുവനന്തപുരം:വട്ടിയൂർകാവിൽ താൻ ഇന്നുമുതൽ യുഡിഎഫിനായി പ്രചാരണം തുടങ്ങുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ വോട്ടെടുപ്പ് വന്നത് കൊണ്ടാണ് സ്ഥാനാർത്ഥി പട്ടികയും വൈകിയത്.

എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷവും യുഡിഎഫിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സാഹചര്യമുണ്ടായിട്ടുണ്ട്. ഫലം വന്നപ്പോൾ യുഡിഎഫ് വിജയിച്ചുകയറിയ ചരിത്രമാണുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു.

കോർപ്പറേഷൻ മേയർ സ്ഥാനം ഉപേക്ഷിച്ച് എംഎൽഎ ആകാൻ പോയ ആളാണ് വി കെ പ്രശാന്തെന്നും മുരളീധരൻ പറഞ്ഞു. സിപിഎം നേതാവായ എ എം ആരിഫ് ഉൾപ്പെടെ എംഎൽഎ സ്ഥാനം ഉപേക്ഷിച്ച് പാർലമെന്റിലേക്ക് മത്സരിച്ചിട്ടുണ്ട്. താനാരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. മണ്ഡലത്തിൽ രാഷ്ട്രീയപരമായ പോരാട്ടമാണ് വേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Share this

Related Posts

Previous
Next Post »