തിരുവനന്തപുരം: പാചകവാതക ക്ഷാമം കാരണം തലസ്ഥാനത്തെ പ്രമുഖ
വിദ്യാഭ്യാസ സ്ഥാപനമായ സിഇടി (CET)
എൻജിനീയറിങ് കോളേജ് താൽക്കാലികമായി അടച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭക്ഷണവും വെള്ളവുമില്ലാതെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലായിരുന്നു.ഇന്ന് മുതൽ 19ആം തീയതി വരെയാണ് കോളേജിന് അവധി നൽകിയത്. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് അവധി. കോളേജിൽ ഔദ്യോഗികമായി പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ എൽപിജി ഗ്യാസ് കഴിഞ്ഞ ദിവസം തീർന്നിരുന്നു.പുറത്ത് നിരവധി സ്വകാര്യ ഹോസ്റ്റലുകളിലായി വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്നുണ്ട്. ഇവിടങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.
കോളേജ് അടക്കാൻ അധികൃതർ താല്പര്യമില്ലായിരുന്നെങ്കിലും വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ വൈസ് ചാൻസറെ
കാര്യങ്ങൾ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 19 വരെ കോളെജ് അടച്ചിടുകയാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളേജിലെ ചില പരീക്ഷകളും
മാറ്റിവെച്ചിട്ടുണ്ട്.
പ്രോജക്ട് പ്രസന്റേഷൻ, സെമസ്റ്റർ വാല്യുവേഷൻ, ഇന്റേണൽ
എക്‌സാം എന്നിവയെല്ലാം പുനഃക്രമീകരിക്കുമെന്ന് അറിയിപ്പുണ്ട് . എന്നാൽ 19 ആം
തീയതിക്കുള്ളിൽ പരിഹാരമുണ്ടാകുമോ എന്ന
ആശങ്കയും നിലവിലുണ്ട്.

EmoticonEmoticon