കാസർകോട്: മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ
കാസർകോട് പോസ്റ്ററുകൾ. കെ എം ഷാജി കാസർകോട് മത്സരിച്ചേക്കുമെന്ന
അഭ്യൂഹങ്ങൾക്കിടെയാണ് പോസ്റ്റർ. ജില്ലയ്ക്ക് വേണ്ടത് കാസര്‍കോടിന്റെ സ്വന്തം
സ്ഥാനാര്‍ത്ഥിയെയാണ്. ഇറക്കുമതി സ്ഥാനാർത്ഥി ഇവിടെ വേണ്ടെന്നും പോസ്റ്ററിൽ
പറയുന്നു. 'ഞങ്ങൾ ലീഗുകാർ'
എന്ന പേരിലാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കാസർകോട് മണ്ഡലത്തിൽ കെ എം ഷാജി മത്സരിച്ചേക്കുമെന്ന
വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ കെ എം ഷാജി കാസർകോട്
സജീവമായി രംഗത്തുണ്ട്.
EmoticonEmoticon