ഡോ. വന്ദന ദാസ് കേസിലെ പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി

March 17, 2026

ഡോ. വന്ദന ദാസ് (ഇടത് ) കുറ്റക്കാരനായ സന്ദീപ് (വലത് ) 

കൊല്ലം: 2023-ൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസ് കേസിലെ പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ മാർച്ച് 19-ന് പ്രഖ്യാപിക്കും.

പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയായ സന്ദീപ് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നതിനിടയിൽ  അപ്രതീക്ഷിതമായി ആക്രമണം നടത്തുകയും, സർജിക്കൽ ഉപകരണം ഉപയോഗിച്ച് ഡോ. വന്ദന ദാസിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർ മരിച്ചു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

കേസിൽ പ്രതിക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ പ്രോസിക്യൂഷൻ തെളിയിച്ചു. പ്രതിയുടെ മാനസിക അസ്വാസ്ഥ്യ വാദം കോടതി തള്ളുകയും, ഐ.പി.സി 84 പ്രകാരമുള്ള ഇളവ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

70-ലധികം സാക്ഷികളെയും 200-ലധികം രേഖകളെയും പരിഗണിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ ഈ കേസിൽ, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഉയർന്നുവരുന്ന സാഹചര്യത്തിലാണ് വിധി.

Share this

Related Posts

Previous
Next Post »